TRENDING:

ബ്രൂവറി: ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ടി.പി. രാമകൃഷ്ണൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു മദ്യ ഉല്പാദന കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. എക്സൈസ് കമ്മിഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ തത്വത്തിൽ സ്വീകരിക്കുക മാത്രമാണ് ചെയ്തത്. സർക്കാരിന് ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ചാണ് അനുമതി നൽകുന്നതെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെ പരസ്യം നൽകാറില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
advertisement

മൂന്നു ബ്രൂവറികളും ഒരു ഡിസ്‌ലറിയും അനുവദിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെപ്പറ്റി അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

രഹസ്യമായി മദ്യ ഉല്പാദനശാലകൾക്ക് അനുമതി; മുഖ്യമന്ത്രിയ്ക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മദ്യഉത്പാദന കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ സമഗ്ര അന്വേഷണമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സംഭവം വിവാദമായതിനെ തുടർന്നാണ് എക്സൈസ് മന്ത്രി മറുപടിയുമായി രംഗത്തെത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറി: ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ടി.പി. രാമകൃഷ്ണൻ