രഹസ്യമായി മദ്യ ഉല്പാദന ശാലകൾക്ക് അനുമതി; മുഖ്യമന്ത്രിയ്ക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം
Last Updated:
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷം. മൂന്നു ബ്രൂവറികളും ഒരു ഡിസ്‌ലറിയും അനുവദിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെപ്പറ്റി അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറിസ്, പാലക്കാട്ട് എലപ്പുള്ളിയില്‍ അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ്, എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ പവര്‍ ഇന്‍ഫൊടെക് എന്നിവര്‍ക്കാണ് ജൂണിനും സെപ്തംബറിനും ഇടയില്‍ ബിയര്‍ ഉത്പാദന അനുമതി നല്‍കിയത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ നിര്‍മാണത്തിന് തൃശൂരില്‍ ശ്രീചക്രാ ഡിസ്‌ലറീസിന് ജൂലൈയിലും അനുമതി നല്‍കി. ഇതിനു പിന്നില്‍ വന്‍ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ്. ഇടതു മുന്നണിയുടെ മദ്യനയത്തിനു വിരുദ്ധമാണ് സര്‍ക്കാരിന്റെ തീരുമാനം.
advertisement
മദ്യഉത്പാദന കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ സമഗ്ര അന്വേഷണമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനു മുന്‍പ് 1996ലാണ് സംസ്ഥാനത്ത് അവസാനമായി ഡിസ്‌ലറികള്‍ അനുവദിച്ചത്. ഇത് വിവാദമായതോടെ പുതിയവ അനുവദിക്കേണ്ടെന്ന് 1999 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് വില്‍ക്കുന്ന ബിയറിന്റെ 40 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണെന്നും അതിനാല്‍ പുതിയ ബ്രൂവറി അനുവദിക്കണം എന്നുമുള്ള എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ബ്രൂവറിക്ക് അനുമതി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2018 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രഹസ്യമായി മദ്യ ഉല്പാദന ശാലകൾക്ക് അനുമതി; മുഖ്യമന്ത്രിയ്ക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം