ശുദ്ധിക്രിയ നടത്തുന്നത് സംബന്ധിച്ച് സോപാനം സ്‌പെഷല്‍ ഓഫിസര്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍, എക്‌സിക്യൂട്ടിവ് ഓഫിസര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എന്നിവരെയും തന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു. അതേസമയം ശുദ്ധിക്രിയ നടത്തരുതെന്ന് ദേവസ്വം ബോര്‍ഡ് തന്ത്രിയോട് പറഞ്ഞുമില്ല.
ശുദ്ധിക്രിയ തങ്ങളുടെ അറിവോടെയായിരുന്നെന്ന് എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ പകര്‍പ്പ് ന്യൂസ് 18 ന് ലഭിച്ചു.
advertisement
ഇരുമുടിക്കെട്ടില്ലാതെ വല്‍സന്‍ തില്ലങ്കേരി 18-ാംപടി കയറിയപ്പോഴും ശുദ്ധിക്രിയ നടത്തിയെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍നല്‍കിയ കത്തില്‍ പറയുന്നു. യുവതികള്‍ ദര്‍ശനംനടത്തിയതില്‍ പ്രതിഷേധിച്ച് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തര്‍ ആകെ രോഷാകുലരായിരുന്നു. സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാനാണ് ശുദ്ധിക്രിയയ്ക്കു തടസ്സം നില്‍ക്കാതിരുന്നതെന്നും എക്‌സിക്യുട്ടിവ് ഓഫിസറും അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറും വ്യക്തമാക്കിയിട്ടുമുണ്ട്.
Also Read വിധി നടപ്പാക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ തന്ത്രി സ്ഥാനമൊഴിയണം: മുഖ്യമന്ത്രി
Also Read നടയടച്ച സംഭവം: 15 ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണം
Also Read തന്ത്രി ബ്രാഹ്മണരാക്ഷസൻ; അയ്യപ്പനോട് തന്ത്രിക്ക് സ്നേഹമില്ലെന്ന് മന്ത്രി സുധാകരൻ
ശുദ്ധിക്രിയ നടത്തുന്ന വിവരം തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ ഫോണില്‍ അറിയിച്ചിരുന്നെന്നും ദേവസ്വം കമ്മീഷണര്‍ക്ക് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ശുദ്ധിക്രിയയ്ക്കായി തന്ത്രി നട അടച്ചിട്ടില്ലെന്നും തിരുനടയുടെ വാതില്‍ പാതി ചാരികര്‍മങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നെന്നും എക്‌സിക്യൂട്ടിവ് ഓഫിസറുടെ കത്തില്‍ വ്യക്തമാക്കുന്നു.
എക്‌സിക്യൂട്ടീവ് ഓഫീസറുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും കത്ത് പുറത്തു വന്നതോടെ സ്വന്തം ഇഷ്ടപ്രകാരം ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ് പ്രതിക്കൂട്ടിലാകുന്നത്.