രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി പിരിച്ചു വിട്ടുവെന്ന വിമർശനം തനിക്കെതിരെ ഉണ്ടായെന്നും മുഖ്യമന്ത്രിയുടെ പിന്തുണയാണ് പിരിച്ചു വിടാനുള്ള ആത്മ വിശ്വാസം നൽകിയതെന്നും ആന്റണി രാജു പ്രതികരിച്ചു.
Also Read-വിസ്മയയുടെ മരണം; ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ
സംസ്ഥാനത്ത് ഏറെ ചർച്ചയായ വിസ്മയ കേസിൽ ഇന്നാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. കേസിൽ വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനങ്ങളിൽ സംസ്ഥാനത്ത് അടുത്ത കാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ കേസായിരുന്നു ഇത്.
advertisement
കേസിൽ പ്രതിയായതിനു പിന്നാലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.
ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.