നാട്ടികയിൽ സി സി മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർത്ഥിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി സി മുകുന്ദൻ ഇടഞ്ഞത്. ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ് ആണ് എന്ന് വിമർശിച്ച മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്.
തുടർന്ന് കോൺഗ്രസുമായി ചേർന്ന് പോകാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. ഇതിന് സാധിക്കാതെ വന്നതോടെയാണ് ബിജെപിക്കൊപ്പം പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഒരു ടേം മാത്രം മത്സരിച്ച മറ്റ് എംഎൽഎമാർക്ക് പാർട്ടി വീണ്ടും അവസരം നൽകിയപ്പോൾ സി സി മുകുന്ദനേയും തൃശൂർ എംഎൽഎ പി ബാലചന്ദ്രനേയും സിപിഐ ഇത്തവണ ഒഴിവാക്കുകയായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
Mar 16, 2026 2:58 PM IST
