സർക്കാർ വെബ്സൈറ്റിലെ വിവരങ്ങൾ
- വരാപ്പുഴ പഞ്ചായത്തിൽ ആദ്യ സഹായമായ 10,000 രൂപ 4920 പേർക്കാണ് കിട്ടിയത്. (4,92,00,000)
- വീട് പൂർണമായി തകർന്നവർക്ക് അത് നിർമ്മിക്കാൻ നാലു ലക്ഷം രൂപ ധനസഹായം 32 പേർക്ക് (1,28,00,000)
- 60-74% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 2,50,000 രൂപ 104 പേർക്ക് (2,60,00,000)
- 30-59% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 1,25,000 രൂപ 335 പേർക്ക് (4,18,75,000)
- 16-29% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 60,000 രൂപ 1159 പേർക്ക് (6,95,40,000)
- 15% കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 10,000 രൂപ 1637 പേർക്ക് (1,63,70,000)
- ഇതുപ്രകാരം ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് വരാപ്പുഴ പഞ്ചായത്ത് പ്രളയ ദുരിതബാധിതർക്ക് നൽകാൻ തീരുമാനിച്ചതും വീട് നിർമ്മാണത്തിനും മറ്റുമായി ഇതുവരെ ഇരുപത്തിയൊന്ന് കോടി അമ്പത്തിയേഴ് ലക്ഷത്തി എൺപത്തിയയ്യായിരം (21,57,85,000) രൂപയാണ് നൽകിയിട്ടുള്ളത്.
- വീടുനിർമാണത്തിനും ദുരിതാശ്വാസത്തിനുമൊപ്പം റിലീഫ് കിറ്റിനുമുൾപ്പടെ ചെലവഴിച്ച തുക കൂടി ചേരുമ്പോഴുള്ള കണക്ക് ലഭ്യമല്ല.
advertisement
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് വരാപ്പുഴ വില്ലേജിൽ മാത്രം 8187 പേർക്ക് സർക്കാർ സഹായം ലഭിച്ചിട്ടുണ്ട് ഗുണഭോക്താക്കളുടെ വിശദാംശങ്ങളും സൈറ്റിൽ ലഭ്യമാണ്.
advertisement
വിവരങ്ങൾ ലഭിക്കാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ് - https://ernakulam.nic.in/district-news/
ഈ വെബ്സൈറ്റിൽ House construction -1st Instalment എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിടെ പറവൂർ താലൂക്ക്, വരാപ്പുഴ വില്ലേജ് എന്നിവ സെലക്ട് ചെയ്താൽ അവിടെ വീട് അനുവദിച്ചവരുടെ വിശദാശങ്ങൾ ലഭിക്കും.
അതുപോലെ പൂർത്തിയായ വീടുകൾ, ഭാഗികമായി നാശം സംഭവിച്ച വീടുകൾ, നിർമ്മിക്കുന്ന വീടുകളുടെ പട്ടിക, ദുരിതാശ്വാസസഹായം ലഭിച്ചവരുടെ പട്ടിക എന്നിവയെല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2019 2:09 PM IST