TRENDING:

തൃശൂരിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജൻ; 365 വ്യാജ ടൂത്ത് പേസ്റ്റ് പൊലീസ് പിടികൂടി

Last Updated:

കോൾഗേറ്റ് കമ്പനി അധികൃതരുടെ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ പേസ്റ്റ് കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: കൈപമംഗലത്ത് ടൂത്ത് പേസ്റ്റിന്റെ വ്യാജൻ. കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച് കടകളിൽ എത്തിച്ച ടൂത്ത് പേസ്റ്റാണ് പൊലീസ് പിടികൂടിയത്.മൂന്നുപീടികയിലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളിൽ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്. കോൾഗേറ്റ് കമ്പനി അധികൃതരുടെ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ പേസ്റ്റ് കണ്ടെത്തിയത്.
advertisement

2022 ജനുവരിയിൽ കോൾഗേറ്റ് കമ്പനി ഉല്പാദനം നിർത്തിയ നൂറു ഗ്രാമിന്റെ അമിനോ ശക്തി എന്ന ബ്രാൻഡ് നെയിമിലാണ് വ്യാജ പേസ്റ്റ് വിതരണം ചെയ്തത്. കമ്പനി അധികൃതർ പരിശോധനക്ക് എത്തിയപ്പോഴായിരുന്നു വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജൻസിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കയ്പമംഗലം എസ്.ഐ കെ.എസ്.സുബീഷ് മോന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തിയത്.

Also Read-അട്ടപ്പാടിയിൽ നാലു വയസുകാരനെ ക്രൂരമായി മർദിച്ച് അമ്മയും സുഹൃത്തും; സ്റ്റൗവിന് മുകളിൽ കാല് വെച്ച് പൊള്ളിച്ചു

advertisement

കുട്ടികളുടെ നാപ്കിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവ് പിടിച്ചെടുത്തു; ഒരാൾ പിടിയില്‍

തിരുവനന്തപുരം: കുട്ടികളുടെ നാപ്കിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ക‍ഞ്ചാവുമായി ഒരാൾ‌ പിടിയിൽ. തമിഴ്നാട് നിന്ന് കേരളത്തിലേക്ക് പിക്കപ്പ് വാനിൽ കടത്തിയ 30 കിലോ കഞ്ചാവ് ജിഎസ്ടി അധികൃതരാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ നാപ്കിനുമായി എത്തിയ വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവര്‍ തിരുനെൽവേലി സ്വദേശി ദുരൈ പിടിയിലായിട്ടുണ്ട്. ഇയാള്‍ വർഷങ്ങളായി അമരവിള ചെക്ക്പോസ്റ്റ് വഴി സാധനങ്ങൾ കൊണ്ടുവരുന്ന ആളാണെന്ന് എക്സൈസ് പറയുന്നു. പിടിച്ചെടുത്ത കഞ്ചാവിന് പത്തു ലക്ഷത്തോളം രൂപ വിലവരും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജൻ; 365 വ്യാജ ടൂത്ത് പേസ്റ്റ് പൊലീസ് പിടികൂടി
Open in App
Home
Video
Impact Shorts
Web Stories