Also Read-CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രത്യക്ഷമായി തന്നെ വിമർശിച്ചു കൊണ്ടുള്ളതാണ് വിശദീകരണ കുറിപ്പ്. സഭയിലെ ചില മൈത്രാൻമാരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖ ഒരു യുവാവ് അയാളുടെ ജോലിക്കിടയിൽ കണ്ടെത്തി. ഇത് അതീവ രഹസ്യമായി കർദ്ദിനാൽ ജോർജ് ആലഞ്ചേരിക്ക് കൈമാറി.എന്നിട്ടും എന്നിട്ടും രേഖ കൈമാറിയ ഫാ.പോള്‍ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ്ബ് മനത്തോട്ടത്തിനെയും പ്രതികളാക്കി കേസെടുത്തു. ഇത് പിന്‍വലിക്കാമെന്ന് കര്‍ദ്ദിനാള്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല. ഈ രേഖ വ്യാജമാണെന്ന് മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ഇത് കണ്ടെത്തിയ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വികാരി ജനറല്‍ കുറിപ്പിൽ ആരോപിക്കുന്നു.
advertisement
Also Read-'ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല ജയിച്ചത്'; വെള്ളാപ്പള്ളിയെ തള്ളി ആരിഫ്
കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും ജുഡിഷ്യല്‍ അന്വേഷണത്തിലുടെ മാത്രമെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ കഴിയൂവെന്ന് പറയുന്ന കുറിപ്പിൽ സഭയിലെ ഒരു വൈദികനും വ്യാജ രേഖ ഉണ്ടാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. അതേസമയം ആലഞ്ചേരിക്കെതിരായ കുറിപ്പ് സഭാവിരുദ്ധമാണെന്നാരോപിച്ചാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായെത്തിയത്. ഇവർ കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും വിശദീകരണ കുറിപ്പ് കത്തിക്കുകയും ചെയ്തിരുന്നു.
