'ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല ജയിച്ചത്'; വെള്ളാപ്പള്ളിയെ തള്ളി ആരിഫ്

Last Updated:

ചേർത്തലയിൽ ആരിഫിന് ലഭിച്ച വലിയ ഭൂരിപക്ഷം ഈഴവ അക്കൗണ്ടിൽ ചേർക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. എന്നാൽ വെള്ളാപ്പളിയുടെ അവകാശവാദം എ എം ആരിഫ് പൂർണമായും തള്ളി.

ആലപ്പുഴ:  ഈഴവരുടെ വോട്ട് കൊണ്ടാണ് ആലപ്പുഴയിൽ എൽ ഡി എഫ് ജയിച്ചതെന്ന വെള്ളാപ്പള്ളി നടേശന്റെ അവകാശവാദം തള്ളി എ എം ആരിഫ്. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല  ജയിച്ചതെന്ന് എ എം ആരിഫ് പറഞ്ഞു.
ചേർത്തലയിൽ ആരിഫിന് ലഭിച്ച വലിയ ഭൂരിപക്ഷം ഈഴവ അക്കൗണ്ടിൽ ചേർക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. എന്നാൽ വെള്ളാപ്പളിയുടെ അവകാശവാദം എ എം ആരിഫ് പൂർണമായും തള്ളി. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ടു കൊണ്ടല്ല ജയിച്ചതെന്ന് ആരിഫ്. എസ്എൻഡിപിയുടേയും എൻഎസ്എസിന്റേയും അടക്കം എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ലഭിച്ചു. വെള്ളാപ്പള്ളി അവകാശപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ആരിഫ്. ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചെങ്കിലും കുറവുണ്ടായെന്നും എ എം ആരിഫ് പറഞ്ഞു.
അതേസമയം മണ്ഡലത്തിലെ പരാജയത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ ചിലരുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തോൽവിക്ക് കാരണമായവർക്കെതിരെ നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല ജയിച്ചത്'; വെള്ളാപ്പള്ളിയെ തള്ളി ആരിഫ്
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement