TRENDING:

ചെറുപുഴയിലെ കരാറുകാരന്റെ മരണം; കൊലപാതകമെന്ന് കുടുംബം

Last Updated:

ജോസഫിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. മുതുപാറകുന്നേല്‍ ജോസഫ് ഒരിക്കലും അത്മഹത്യ ചെയ്യില്ലന്ന് ഭാര്യ മിനി പറഞ്ഞു. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
advertisement

ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയ ട്രസ്റ്റ് ഭാരവാഹികള്‍ ജോസഫിന് പണം നല്‍കാനുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞികൃഷ്ണന്‍ നായര്‍ , റോഷി ജോസ് എന്നിവരെ നിര്‍മ്മാണ തുകയുടെ കുടിശ്ശികക്കായി പല തവണ സമീപിച്ചതായും കുടുംബാഗങ്ങള്‍ പറഞ്ഞു.

മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ തിങ്കളാഴ്ച മുതല്‍ പ്രക്ഷോഭം ആരംഭിക്കും. പ്രൈവറ്റ് ബില്‍ഡിങ്ങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം ചെറുപുഴയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതിനിടെ ജോസഫിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.

advertisement

Also Read കരാറുകാരന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണം; എം.വി ജയരാജന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെറുപുഴയിലെ കരാറുകാരന്റെ മരണം; കൊലപാതകമെന്ന് കുടുംബം