കരാറുകാരന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണം; ഡി.സി.സി പദയാത്ര സംഘടിപ്പിക്കുമോയെന്ന് എം.വി ജയരാജന്‍

കരുണാകരന്റെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തുന്ന സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നും എം.വി ജയരാജൻ ആരോപിച്ചു.

news18-malayalam
Updated: September 7, 2019, 7:33 PM IST
കരാറുകാരന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണം; ഡി.സി.സി പദയാത്ര സംഘടിപ്പിക്കുമോയെന്ന് എം.വി ജയരാജന്‍
എം വി ജയരാജൻ
  • Share this:
കണ്ണൂര്‍: ചെറുപുഴയില്‍ കെട്ടിടം കരാറുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആന്തൂരി പോലെ ചെറുപുഴയിലും പദയാത്ര നടത്താന്‍ സതീശന്‍ പാച്ചേനി തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

കരുണാകരന്റെ പേരില്‍ ട്രസ്റ്റ് ഉണ്ടാക്കി പണം പിരിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. പണി പൂര്‍ത്തികരിച്ച ശേഷം സ്ഥലവും കെട്ടിടവും സ്വകാര്യ കമ്പനിക്ക് കൈമാറി. ബഹുമാന്യനായ കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. 2 ഏക്കര്‍ ഭൂമിയില്‍ ഒരു ഭാഗം വിറ്റു. ബാക്കി സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടവും പലര്‍ക്കും വിറ്റു. എന്നിട്ടും കരാറുകാരന് കാശ് നല്‍കിയില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

ജോസഫിന്റെ സഹോദരന്‍ നല്‍കിയ പരാതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. കാശ് നല്‍കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ കരാറുകാരനെ എന്തു ചെയ്‌തെന്ന് വ്യക്തമാക്കണം. കരുണാകരന്റെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തുന്ന സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നും എം.വി ജയരാജൻ ആരോപിച്ചു.

കരാറുകാരനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകള്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പും ഇവിടെ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നെന്നും ജയരാജൻ പറഞ്ഞു.

Also Read അഭയ കേസ്: മൂന്നു സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന് ആവശ്യം കോടതി അംഗീകരിച്ചു

First published: September 7, 2019, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading