മകളുടെ കല്ല്യാണത്തലേന്ന് പൊലീസുകാരനായ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം പുത്തൻതുറ സ്വദേശിയും കരമന സ്റ്റേഷനിലെ അഡീഷണൽ എസ്ഐയുമായ വിഷ്ണുപ്രസാദ് ആണ് മരിച്ചത്. ഇന്നായിരുന്നു മകളുടെ വിവാഹം. കഴിഞ്ഞ ദിവസം ചടങ്ങുകൾക്കിടെ പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിഷ്ണുപ്രസാദ് കുഴഞ്ഞ് വീണത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ