ഇളയമകൾ ആർച്ച പ്രസാദിന്റെ വിവാഹത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രിയാണ് വീട്ടിൽ സ്വീകരണച്ചടങ്ങ് ഒരുക്കിയത്. 'അമരം' എന്ന സിനിമയിലെ 'വികാര നൗകയുമായ്' എന്ന ഗാനമാണ് വിഷ്ണുപ്രസാദ് ആലപിച്ചത്. 'രാക്കിളി പൊൻമകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ' എന്ന വരികൾ പാടിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് നിലത്തു വീഴുകയായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
advertisement
കടയ്ക്കൽ സ്വദേശിയായ നവവരന്റെ പേരും വിഷ്ണുപ്രസാദ് എന്നാണ്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സുഷമ. മറ്റു മക്കൾ: അനു പ്രസാദ്, ആര്യ പ്രസാദ്. ഷാബു മറ്റൊരു മരുമകനാണ്. മൂത്തമകൻ അനു പ്രസാദ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുണ്ട്. പാടുന്നതിനിടെ എസ്ഐ കുഴഞ്ഞുവീഴുന്നതിന്റെ വീഡിയൊ ഞായറാഴ്ച രാവിലെമുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.