പ്രിയ റഫീഖ് യാത്ര തുടരുക. തങ്ങള്‍ ഒപ്പമുണ്ടെന്നും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി. വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇതുകൊണ്ടൊന്നും തന്റെ പ്രതികരണത്തെ തടയാനാവില്ലെന്നുമായിരുന്നു റഫീഖ് അഹമ്മദിന്റെ പ്രതികരണം.
റഫീഖ് അഹമ്മദിന്റെ കവിത
ഹേ...കേ...
എങ്ങോട്ടു പോകുന്നു ഹേഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..തണ്ണീർത്തടങ്ങളെ പിന്നിട്ട്തെങ്ങിൻ നിരകളെപ്പിന്നിട്ട്കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്സഹ്യനെക്കുത്തി മറിച്ചിട്ട്പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്നമുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്നനല്ല നഗരത്തെരുവുകൾ പിന്നിട്ട്,ശ്വാസത്തിനായിപ്പിടയും ഭയാകുല -മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടംനഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്കുട്ടികൾ നിത്യം മരിയ്ക്കും വനവാസിയൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,എങ്ങോട്ടു പായുന്നു ഹേഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻഹേ ..കേ ..?
advertisement
വിമർശനങ്ങൾക്ക് റഫീഖ് നൽകിയ മറുപടി
തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്നമുനയുള്ള ചോദ്യങ്ങ,ളറിയാത്തകൂട്ടരേകുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതുകരുണ മാത്രം, വെറുപ്പില്ലൊരശേഷവും.