ആലപ്പുഴ അസിസ്റ്റ്‌ന്റ് എക്സൈസ് കമ്മിഷണറുടെയും ഹരിപ്പാട് പൊലീസിന്റെയും അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണറാണ് സസ്പെൻഡ് ചെയ്‌തത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നു കുമാരി വീണയുടെ അപേക്ഷ പ്രകാരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറെ പുനരന്വേഷണത്തിന് നിയോഗിച്ചു. ഇതിലും പരാതി വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. കൂടാതെ നവംബറിൽ ഹരിപ്പാട് പൊലീസിനും കുമാരി വീണ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിൽ നsത്തിയ അന്വേഷണത്തിലും ആരോപണങ്ങൾ വ്യാജമാ ണെന്നു കണ്ടെത്തി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 13, 2025 8:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വ്യാജ പരാതി നൽകിയ വനിതാ എക്സൈസ് ഓഫീസർക്ക് സസ്പെൻഷൻ