TRENDING:

'കഴിഞ്ഞ തവണ താമരക്കുരുവെങ്കിൽ ഇത്തവണ കടലാമ'; കേന്ദ്രബജറ്റ് നിരാശാജനകമെന്ന് മന്ത്രി ബാലഗോപാൽ

Last Updated:

കേരളം പ്രതീക്ഷിച്ച കാര്യങ്ങളൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ധനമന്ത്രി

advertisement
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രബജറ്റ് തീർത്തും നിരാശാജനകമാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ ഈ ബജറ്റ് എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളം പ്രതീക്ഷിച്ച കാര്യങ്ങളൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, കഴിഞ്ഞ തവണ ലഭിച്ചത് താമരക്കുരുവെങ്കിൽ ഇത്തവണ ലഭിച്ചത് കടലാമയാണെന്ന് പരിഹസിക്കുകയും ചെയ്തു.
News18
News18
advertisement

കാർഷിക, ആരോഗ്യ മേഖലകളിൽ മതിയായ പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല, സാമ്പത്തിക രംഗത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളും ബജറ്റിലില്ല. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS), വിഴിഞ്ഞം തുറമുഖ പദ്ധതി എന്നിവയ്ക്കായി ഒന്നും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനം ആവശ്യപ്പെട്ട അതിവേഗ റെയിൽ പാതയ്ക്ക് അനുമതി ലഭിച്ചില്ലെന്നും അങ്കണവാടി-ആശ വർക്കർമാരുടെ ആനുകൂല്യങ്ങളിൽ ഒരു രൂപ പോലും വർദ്ധിപ്പിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം കേരളത്തിനുള്ള വിഹിതത്തിൽ 1.9 ശതമാനത്തിൽ നിന്ന് 2.38 ശതമാനമായി ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കഴിഞ്ഞ തവണ താമരക്കുരുവെങ്കിൽ ഇത്തവണ കടലാമ'; കേന്ദ്രബജറ്റ് നിരാശാജനകമെന്ന് മന്ത്രി ബാലഗോപാൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories