ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കേന്ദ്രമന്ത്രിയെ അഭിസംബോധന ചെയ്തുള്ള കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തുലുണ്ടായ പ്രളയം കൂടി കണക്കിലെടുത്താകണം മുന്നോട്ട് പോകേണ്ടതെന്നും കത്തില്‍ പറയുന്നു. കണ്ണൂരില്‍ ദേശീയപാതാ വികസനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചും കത്തിലുണ്ട്.
ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരന്‍ പിള്ള നീചമായി അട്ടിമറിച്ചതെന്ന് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനുമെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.
advertisement
Also Read പെരിയയില്‍ കൃപേഷിന്റെയും ശരത്തിന്റെയും സുഹൃത്തിന്റെ വീടിനു നേരെ ബോംബേറ്
കേരളത്തിലെ ദേശീയപാത വികസനത്തില്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്‍ കത്തെഴുതിയെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത്.
