കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം.
സംഭവസമയത്ത് ദീപുവും കുടുംബവും വിട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. ആക്രമണത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച് സ്റ്റീല്‍ ബോംബാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
കൃപേഷിന്റെയും ശരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് ഉള്‍പ്പെടെ നാല് സിപിഎം നേതാക്കളുടെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന് വിപിപി മുസ്തഫ, കെവി മണികണ്ഠന് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
Also Read പെരിയ ഇരട്ടക്കൊലക്കേസ്: നാല് സിപിഎം നേതാക്കളുടെ മൊഴിയെടുത്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Krupesh Kasargod, Periya, Periya twin murder case, Periya Youth Congress Murder, Sarath lal and kripesh