TRENDING:

'വിമാനത്തിലെ കരിങ്കൊടി പ്രതിഷേധത്തിൽ വധശ്രമത്തിന് കേസെടുത്തതിനെ നിയമപരമായി നേരിടും': കോൺഗ്രസ്

Last Updated:

മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തിൽ പ്രതിഷേധിച്ചവർ ശ്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വലിയതുറ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിമാനത്തിൽ മുഖ്യമന്ത്രിയെ (Chief Minister) അപായപ്പെടുത്താൻ നീക്കമുണ്ടായെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ (youth congress workers) വധശ്രമത്തിന് കേസ് (case against murder attempt). കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇ.പി. ജയരാജൻ പ്രവർത്തകരെ കൈയേറ്റം ചെയ്തുവെന്നു കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും എയർപോർട്ട് അതോറിറ്റിക്കും പരാതി നൽകാനും കോൺഗ്രസ് തീരുമാനമുണ്ട്.
advertisement

അസാധാരണമായ പ്രതിഷേധ സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് നടപടി. മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തിൽ പ്രതിഷേധിച്ചവർ ശ്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വലിയതുറ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. വധശ്രമം , ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിൻറെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് യൂത്ത് കോൺഗ്രസുകാരും പ്രതികളാണ്.

advertisement

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ ആർ.കെ., യൂത്ത് കോൺ മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർക്കെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. അതേസമയം, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകുന്നതടക്കം സംഭവത്തിൽ കൂടുതൽ നിയമ നടപടിക്കൊരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർ ഇപ്പോഴും മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. പേഴ്‌സണൽ സ്റ്റാഫംഗങ്ങളാണ് മുഖ്യമന്ത്രിക്കു നേരെയുണ്ടായത് അപായപ്പെടുത്തൽ ശ്രമമെന്ന മൊഴി പോലീസിന് നൽകിയത്.

advertisement

Also read: അതീവ ജാഗ്രതാ നിര്‍ദേശം; കണ്ണൂരില്‍ നേതാക്കളുടെ വീടുകള്‍ക്ക് സുരക്ഷ കൂട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഇന്നലെ വ്യാപക അക്രമം. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമസംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അതീവജാഗ്രതയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കി. പരമാവധി പൊലീസുകാരെ വിന്യസിക്കും.

കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. സംസ്ഥാനത്ത് പലഭാഗത്തും കോണ്‍ഗഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കെപിസിസി പ്രസിഡന്റിന്റെ ഭാര്യ വീടിന് നേരെ കല്ലേറുണ്ടായി. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരന്‍ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പയ്യന്നൂര്‍ ഗാന്ധി മന്ദിരം അടിച്ചു തകര്‍ത്തു. രാത്രി 9 മണിയോടെയായിരുന്നു സംഭവം. മന്ദിരന്റെ മുന്‍പില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയില്‍. ഓഫിസിലെ ഫര്‍ണ്ണിച്ചറുകള്‍ ജനല്‍ ചില്ലുകള്‍ എല്ലാം തകര്‍ത്തിട്ടുണ്ട്. ആ സമയത്ത് ഓഫീസ് സെക്രട്ടറി മാത്രമാണുണ്ടായത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിമാനത്തിലെ കരിങ്കൊടി പ്രതിഷേധത്തിൽ വധശ്രമത്തിന് കേസെടുത്തതിനെ നിയമപരമായി നേരിടും': കോൺഗ്രസ്
Open in App
Home
Video
Impact Shorts
Web Stories