TRENDING:

തലസ്ഥാനത്ത് വൻ തീപിടുത്തം; തീ അണയ്ക്കാൻ 40 ലധികം ഫയർ യൂണിറ്റുകൾ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തലസ്ഥാനത്ത് ശ്രീകാര്യത്തിനടുത്ത് മൺവിളയിൽ വൻ തീപിടുത്തം. മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിനാണ് തീ പിടിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈകുന്നേരം 07.10ഓടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. 40ലധികം ഫയർ യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി ഇവിടെയെത്തിയത്. തീ അണയ്ക്കാൻ വിമാനത്താവളത്തിലേത് ഉൾപ്പെടെ കൂടുതൽ ഫയർ എഞ്ചിനുകളെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമണിക്കൂറായി തീപിടുത്തം തുടരുകയാണ്.
advertisement

അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപപ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ജില്ലയിലെ മുഴുവൻ ഫയർ ഫോഴ്സ് എഞ്ചിനുകളോടും ഇങ്ങോട്ട് എത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് വൻ തീപിടുത്തം

തീപിടുത്തത്തിൽ ഇതുവരെ ആളപായമില്ല. ഷോർട് സർക്യൂട് ആണ് അപകടകാരണമെന്ന് വിലയിരുത്തുന്നു. വൈകുന്നേരം ഏഴുമണിയോടെ സ്ഫോടനാത്മകമായ ശബ്ദത്തോടു കൂടി പൊട്ടിത്തെറിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലസ്ഥാനത്ത് വൻ തീപിടുത്തം; തീ അണയ്ക്കാൻ 40 ലധികം ഫയർ യൂണിറ്റുകൾ