141 രാജ്യങ്ങളിൽ നിന്നുള്ളവർ ഓൺലൈൻ ക്ലാസകൾ കാണുന്നുണ്ട്. യൂട്യൂബ് പരസ്യ വരുമാനം വഴി പ്രതിമാസം 15 ലക്ഷം രൂപ വരുമാനം ഓൺലൈൻ ക്ലാസ് വീഡിയോകൾക്ക് ലഭിച്ചുകഴിഞ്ഞു. പ്രതിമാസം 15 കോടി വ്യൂസാണ് ഈ വീഡിയോകൾക്ക് ലഭിച്ചത്.
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ്(കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ആഭിമുഖ്യത്തിലുള്ള വിക്ടർസ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
വിക്ടേഴ്സ് ചാനലിന് പുറമെ വെബ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കൈറ്റ് സിഇഒ കെ അൻവർ സദാത്ത് പറഞ്ഞു,
advertisement
"യൂട്യൂബ് ചാനലിന്റെ പ്രതിമാസ കാഴ്‌ചകൾ ആകെ 15 കോടി ആണ്. യൂട്യൂബിൽ മാത്രം ക്ലാസുകളുടെ ശരാശരി ദൈനംദിന കാഴ്ച 54 ലക്ഷം ആണ്. ഇത് പ്രതിദിനം 5 ലക്ഷം മണിക്കൂർ വ്യൂസ് ലഭിക്കുന്നു. പരസ്യങ്ങൾ പരിമിതമാണെങ്കിലും, ഇതിൽ നിന്നുള്ള വരുമാനം പ്രതിമാസം ശരാശരി 15 ലക്ഷം രൂപയാണ്. ഫേസ്ബുക്ക് പേജിൽ ഫേസ്ബുക്ക് ലൈവ് വഴിയും ക്ലാസുകൾ പ്രക്ഷേപണം ചെയ്യുന്നു, ”സദാത്ത് പറഞ്ഞു.
കോവിഡ് -19 മഹാമാരി മൂലം സംസ്ഥാന സ്കൂളുകൾ അടച്ചുപൂട്ടേണ്ടിവന്നതിനാൽ ഇടക്കാല ക്രമീകരണമായാണ് (ഇതര ക്ലാസായിട്ടല്ല) ജൂൺ 1 ന് ഈ സംരംഭം ആരംഭിച്ചത്. ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ 604 ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്തു. കന്നഡയിൽ 274 ക്ലാസുകളും തമിഴിൽ 163 ക്ലാസുകളും സംസ്ഥാനത്തെ പ്രാദേശിക കേബിൾ നെറ്റ്‌വർക്കുകൾ വഴി സംപ്രേഷണം ചെയ്തു, ”സദാത്ത് കൂട്ടിച്ചേർത്തു.
TRENDING:ദിവസവും ഒരു സ്മോൾ ശരിയാണോ? മദ്യപാനത്തെക്കുറിച്ച് അധികാർക്കും അറിയാത്ത കാര്യങ്ങൾ[PHOTOS]Covid 19 | കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് കർണാടകം; രാജ്യത്ത് രണ്ടാം സ്ഥാനത്ത്[PHOTOS]Xiaomi Ninebot C30| ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ; പുതിയ പരീക്ഷണവുമായി ഷവോമി[PHOTOS]
ആഗ്മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും കഴിയുന്നിടത്തോളം ഉപയോഗപ്പെടുത്തിയാണ് ക്ലാസുകൾ തയ്യാറാക്കുന്നതെന്ന് അൻവർ സാദത്ത് പറഞ്ഞു.
പാഠ്യവിഷയങ്ങൾക്കപ്പുറവും കായിക വിനോദങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്വഭാവമുള്ള പുതിയ ക്ലാസുകൾ ഓഗസ്റ്റ് മുതൽ തയ്യാറാകും, ”സദാത്ത് കൂട്ടിച്ചേർത്തു.