450-ലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിക്കുമെതിരെ നരഹത്യയ്ക്കു കേസെടുക്കണം. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. ജനങ്ങളോട് സര്‍ക്കാര്‍ മറുപടി പറയാണ്‍ തയാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
Also Read മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം
ദുരന്തം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന് വ്യക്തമായതിനാല്‍ ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കണം. നഷ്ടപരിഹാരം നല്‍കുന്നതിലെയും പുനര്‍നിര്‍മ്മാണത്തിലെയും പുനരധിവാസത്തിലെയും വീഴ്ചകളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരാണ് ദുരന്തത്തിന് ഉത്തരവാദിയെന്ന് ബിജെപി തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാജപ്രചാരണങ്ങളിലൂടെ ഇതില്‍ നിന്നെല്ലാം ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ബിജെപി അന്ന് പറഞ്ഞത് ശരിവെക്കുകയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിനെതിരെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്ര സേനകള്‍ക്കെതിരെയും സിപിഎമ്മും സര്‍ക്കാരും വ്യാജപ്രചാരണം നടത്തിയത് വീഴ്ച മറച്ചുവെക്കാനായിരുന്നുവെന്ന് വ്യക്തമായെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
advertisement