പ്രളയം: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം

Last Updated:

മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
മുന്നറിയിപ്പ് നല്‍കാതെ ഡാമുകള്‍ തുറന്നു വിട്ടത്, തുറന്നു വിട്ട ശേഷവും അറിയിപ്പ് നല്കാതിരുന്നത്, കൃത്യമായ രക്ഷാ പ്രവര്‍ത്തനം നടത്താതിരുന്നത് എന്നിവയൊക്കെയാണ് ദുരന്തത്തിന് കാരണമായി അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നത്. നൂറുകണക്കിന് ജനങ്ങള്‍ മരിക്കാന്‍ ഇടയായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിന് കാരണമായത് എംഎം മണിയുടെ അറിവില്ലായ്മയും പിടിവാശിയുമാണെന്ന് കുമ്മനം ആരോപിച്ചു.
advertisement
ഇത്തരമൊരു സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്. മണിയുടെ പിടിവാശി 500ഓളം നിരപരാധികളുടെ ജീവനാണ് ഇല്ലാതാക്കിയത്. ഇത് മറച്ചു വെക്കാനാണ് കേന്ദ്ര സര്‍ക്കാറിനെതിരെ വ്യാജ പ്രചാരണം നടത്തിയത്. കൂട്ടക്കുരുതിയില്‍ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നും കുമ്മനെ രാജശേഖരൻ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയം: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement