TRENDING:

മുൻ എംഎൽഎ അനിൽ അക്കര പഞ്ചായത്തിൽ സ്ഥാനാർത്ഥി

Last Updated:

അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ മത്സരിക്കുന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ തോറ്റതോടെ ഇനി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അനിൽ അക്കര പ്രഖ്യാപിച്ചിരുന്നു

advertisement
തൃശൂർ: തിരുവനന്തപുരത്ത് കെ എസ് ശബരിനാഥന് പിന്നാലെ മറ്റൊരു എംഎൽഎയെയുംകൂടി തദ്ദേശ തിരഞ്ഞെടുപ്പ് കളത്തിലിറക്കി കോൺഗ്രസ്. വടക്കാഞ്ചേരി മുൻ എംഎൽഎയും എഐസിസി അംഗവുമായിരുന്ന അനിൽ അക്കരയാണ് കോൺഗ്രസിന് വേണ്ടി അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥിയാകുന്നത്. സ്വന്തം പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ മത്സരിക്കുന്നത്.
അനിൽ അക്കര
അനിൽ അക്കര
advertisement

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി 15-ാം വാർഡിൽ വിജയിച്ചത്. മണ്ഡലം ഉപസമിതിയാണ് അനിൽ അക്കരയുടെ പേര് സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്തത്.

2000-2010 വരെ അനിൽ അക്കര ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000-2003 വരെ വൈസ് പ്രസിഡന്‍റും 2003-2010 വരെ പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. മികച്ച പഞ്ചായത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ അനിലിന്‍റെ കാലത്ത് അടാട്ട് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ അനിൽ അക്കര എന്ന പുതിയ താരം കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉദിച്ചത്.

advertisement

2000ലെ കന്നിയങ്കിൽ ഏഴാം വാർഡിൽ നിന്ന് 400 വോട്ടിന്‍റെയും 2005ൽ 11-ാം വാർഡിൽ 285 വോട്ടിന്‍റെയും ഭൂരിപക്ഷത്തിലാണ് അനിൽ വിജയിച്ചത്. ജില്ലാ പഞ്ചായത്തിൽ 14,000 വോട്ടായിരുന്നു അനിലിന്‍റെ ഭൂരിപക്ഷം.

2010ൽ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനിൽ അക്കരം രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2016ൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ അനിൽ 45 വോട്ടിന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ 11,000 വോട്ടിന് പരാജയപ്പെട്ടു. ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അനിൽ അക്കര പ്രഖ്യാപിച്ചു.

advertisement

ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം ആദ്യം ഉന്നയിച്ചത് അനിൽ അക്കരയായിരുന്നു. അനിലിന്‍റ വെളിപ്പെടുത്തലുകൾ നിയമസഭയിലും പുറത്തും വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Congress party has fielded yet another former MLA in the local body elections, following the lead set by K. S. Sabarinadhan. Anil Akkara, the former MLA of Vadakancherry and an AICC member, is the candidate for Congress in the Adat Grama Panchayat. Anil is contesting from the 15th ward of his home Panchayat.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻ എംഎൽഎ അനിൽ അക്കര പഞ്ചായത്തിൽ സ്ഥാനാർത്ഥി
Open in App
Home
Video
Impact Shorts
Web Stories