2006 മുതൽ 2021 വരെ തുടർച്ചയായി മൂന്നു തവണ സിപിഎമ്മിന്റെ ദേവികുളം എംഎൽഎയായിരുന്നു രാജേന്ദ്രൻ. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണത്തെത്തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തന്നെ പാർട്ടിയിലേക്ക് തിരികെ എടുക്കാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ഇപ്പോൾ ബിജെപിയിലേക്കുള്ള മാറ്റത്തിന് പ്രധാന കാരണമായത്.
അതേസമയം, വ്യക്തിപരമായ താൽപ്പര്യങ്ങൾക്കല്ല മറിച്ച് ഇടുക്കി ജില്ലയുടെ പൊതുവായ ആവശ്യങ്ങൾക്കും വികസനത്തിനും വേണ്ടിയാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. നേരത്തെ രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിൽ ചേർന്നാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കാ
advertisement
