സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കുന്നതിനായാണ് പ്രത്യേക പ്രതിനിധിയെ നിയമിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഡല്‍ഹിയിലെ കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്‌സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് രാഷ്ട്രീയ നിയമനം നടത്തിയിരിക്കുന്നത്.
സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ സി.പി.എം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
കാബിനറ്റ് റാങ്കിലുള്ള നിയമനമായതിനാല്‍ പ്രത്യേക വാഹനവും ജീവനക്കാരെയും സമ്പത്തിന് സര്‍ക്കാര്‍ അനുവദിക്കും.
advertisement
57 കാരനായ സമ്പത്ത് ഒരു തവണ ചിറയിൻകീഴിനെയും രണ്ടു തവണ ആറ്റിങ്ങലിനെയും ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. സി.പി.എം നേതാവും മുൻ എം.എൽ.എയും എം.പിയുമായിരുന്ന കെ. അനിരുദ്ധന്റെ മകനാണ്.
Also Read 'സമ്പത്തിന് സമ്പത്തുകാലം വരുന്നു; കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി...'