'സമ്പത്തിന് സമ്പത്തുകാലം വരുന്നു; കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി...'
Last Updated:
'ബന്ധം നന്നാക്കാന്‍ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കില്‍ വിഷണറി ആയുള്ള ഭരണത്തലവന്‍ വേണം. ഇതു വെറും അജഗളസ്തനം പോലെ ആര്‍ക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. '
തിരുവനന്തപുരം: മുന്‍ എം.പി എ.സമ്പത്തിനെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിക്കാനുള്ള നീക്കത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സമ്പത്തിന് സമ്പത്തു കാലം വരാന്‍ പോകുന്നെന്നും കാറും ബംഗ്‌ളാവും പരിചാരകരും ശമ്പളവും ബത്തയും ആപ്പീസുമടുക്കം ഒരു വര്‍ഷം കോടികള്‍ കേരള ഖജനാവില്‍ നിന്ന് കൊടുക്കുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ബന്ധം നന്നാക്കാന്‍ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കില്‍ വിഷണറി ആയുള്ള ഭരണത്തലവന്‍ വേണം. ഇതു വെറും അജഗളസ്തനം പോലെ ആര്‍ക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി... സുരേന്ദ്രന്‍ പറയുന്നു.
കുറിപ്പ് പൂര്‍ണരൂപത്തില്‍
സമ്പത്തിന് സമ്പത്തുകാലം വരുന്നു. ക്യാബിനറ്റ് പദവിയോടെ ദില്ലിയില്‍ കുടിയിരുത്താന്‍ പോകുന്നു. കാറും ബംഗ്‌ളാവും പരിചാരകരും ശമ്പളവും ബത്തയും ആപ്പീസുമടുക്കം ഒരു വര്‍ഷം കോടികള്‍ കേരള ഖജനാവില്‍ നിന്ന് കൊടുക്കും. കേരളത്തിന്റെ കേന്ദ്രകാര്യങ്ങള്‍ക്കുള്ള അംബാസിഡര്‍. കേന്ദ്രവും ഇതരസംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണുപോലും.
advertisement
ഭരണപരിഷ്‌കാര കമ്മീഷന്‍ പോലെ കോടികള്‍ ചെലവാക്കിയുള്ള വേറൊരിനം. കേരളം കടക്കെണിയിലാണെന്നാരു പറഞ്ഞു. ബന്ധം നന്നാക്കാന്‍ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കില്‍ വിഷണറി ആയുള്ള ഭരണത്തലവന്‍ വേണം. ഇതു വെറും അജഗളസ്തനം പോലെ ആര്‍ക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 30, 2019 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമ്പത്തിന് സമ്പത്തുകാലം വരുന്നു; കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി...'