കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് മടങ്ങിയതിരുന്നു അഞ്ചുപേരും. ഇന്നത്തെ ഹിന്ദി പരീക്ഷയുടെ ടെൻഷനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് അഞ്ചുപേരും വീട്ടിലേക്ക് നടന്നത്. ഇടയ്ക്ക് കടയിൽ നിന്ന് മിഠായി വാങ്ങികഴിച്ചാണ് കളിചിരിയുമായി അവർ നടന്നുനീങ്ങിയത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.
Also Read- മണവാട്ടിയാകാൻ ഇനി ആയിഷ ഇല്ല; വിശ്വസിക്കാനാകാതെ അധ്യാപകരും സഹപാഠികളും
നിദയുടെ നനഞ്ഞ കുട ബാഗിൽ വക്കാൻ ഇടമില്ലെന്ന് പറഞ്ഞ് അജ്നയെ ഏൽപ്പിച്ചിരുന്നു. ഇതുകണ്ട റിദ റൈറ്റിങ് ബോർഡ് കൂടി ഏൽപ്പിച്ചു. അജ്നയുടെ ഒരു പെൻസിൽ ബോക്സ് റിദയുടെ ബാഗിലുണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ട് തരാമെന്ന് പറഞ്ഞു. പക്ഷേ നാലുപേരെയും മരണം കവർന്നിരുന്നു.
advertisement
രക്ഷപ്പെട്ട അജ്ന ഷെറിൻ കുറച്ചു പുറകിലായിരുന്നു. ലോറി തട്ടി അജ്ന താഴെ കുഴിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടുമ്പോൾ അജ്ന വിറച്ചുനില്‍ക്കുകയായിരുന്നു.
ആയിഷ 8 ഇ ഡിവിഷനിലും മറ്റുനാലുപേർ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഇവർ ഒരുമിച്ചായിരുന്നു പോയിവന്നിരുന്നത്. ഇർഫാനയെ ദന്തഡോക്ടറെ കാണിക്കാൻ ഉമ്മ ഫാരിസ പനയമ്പാടത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചത്.