അപകടത്തില്‍ അമ്മയ്ക്ക് പരിക്കില്ല. വ്യാഴാഴ്ച് രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം. അമ്മയ്ക്കൊപ്പം കടയിൽ പോയി സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ബൈപാസ് മുറിച്ചു കടക്കുന്നതിനിടെയാണ് മുക്കോല ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിച്ചതെന്ന് പ്രദേശവാസികൾ പറയുന്നത്. ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read-ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് ഓടയ്ക്കുള്ളിലേക്ക് വീണ ഡ്രൈവറെ രക്ഷിച്ച് KSRTCഡ്രൈവറും കണ്ടക്ടറും
advertisement
അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അമിതവേഗതയിലെത്തിയ ബൈക്ക് വന്ന് കുട്ടിയെ ഇടിക്കുകയായിരുന്നു. പെട്ടെന്നു തന്നെ അമ്മയുടെ കൈ മകന്റെ പിടി വിട്ടു പോയി. നാട്ടുകാർ ഓടി കൂടി നോക്കിയപ്പോൾ കുറേ ദൂരത്ത് മകൻ കിടക്കുന്നതാണ് കണ്ടത്. സംഭവ സ്ഥലത്തു നിന്നും അപകടത്തിനിടയാക്കിയ ബൈക്കിന്‍റേതെന്നു കരുതുന്ന ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു. വാഹനം കണ്ടെത്താൻ സി.സി.ടി.വി കാമറകൾ പോലീസ് പരിശോധിക്കും. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാന്‍റെ സഹോദരൻ യശ്വന്ത്. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.