TRENDING:

ലാപ്‌ടോപ്പ് ഹാജരാക്കിയില്ല; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബിഷപ്പ്; തെളിവ് നശിപ്പിച്ചതിന് കേസെടുക്കാന്‍ പൊലീസ് നീക്കം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രധാന തെളിവുകളിലൊന്നായ ലാപ്‌ടോപ്പ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് നവംബര്‍ അഞ്ചിനുള്ളില്‍ ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ലാപ്പടോപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത്.
advertisement

ഇതോടെയാണ് തെളിവ് നശിപ്പിച്ചതിന് ഫ്രാങ്കോയ്ക്ക് എതിരെ കേസ് എടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. ഡല്‍ഹിയിലെ ബന്ധുവിന്റെ പരാതിയില്‍ കന്യാസ്ത്രീയെക്കെതിരെ നടപടിയെടുത്തതിനാലാണ് ബലാത്സംഗകുറ്റം ആരോപിക്കുന്നതെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. എന്നാല്‍, ഈ വാദം തെറ്റാണെന്ന കണ്ടെത്തലിലാണ് പൊലീസ്. കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടപടി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ബി.ജെ.പിയുടെ ബെല്ലാരി തകര്‍ത്ത് കോണ്‍ഗ്രസ്; ജയത്തിന് പിന്നില്‍ ശിവകുമാറിന്റെ ചാണക്യതന്ത്രം

കന്യാസ്ത്രീക്കെതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്‌ടോപ്പാണ് അന്വേഷണ സംഘം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പും മറ്റും ഫ്രാങ്കോ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ലാപ്‌ടോപ്പ് കണ്ടെത്തിയാല്‍ ഉത്തരവിട്ടതിന്റെ തീയതിയും സമയവും കൃത്യമായി കണ്ടെത്താന്‍ കഴിയും. ലാപ്‌ടോപ്പ് ഹാജരാക്കിയാല്‍ ബിഷപ്പ് ഫ്രാങ്കോയുടെ അവകാശവാദം പൊളിയും എന്നതുകൊണ്ടാണ് ലാപ്‌ടോപ്പ് ഹാജരാക്കാത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

advertisement

ആചാരലംഘനം സമ്മതിച്ച് വത്സന്‍ തില്ലങ്കേരി

എന്നാല്‍, ലാപ്ടോപ്പ് കാണാനില്ലെന്നും കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് ഫ്രാങ്കോ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന നിലപാടിലാണ് ഫ്രാങ്കോ. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ലാപ്ടോപ്പ് സമര്‍പ്പിച്ചില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റംകൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒരുമസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലാപ്‌ടോപ്പ് ഹാജരാക്കിയില്ല; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബിഷപ്പ്; തെളിവ് നശിപ്പിച്ചതിന് കേസെടുക്കാന്‍ പൊലീസ് നീക്കം