ബി.ജെ.പിയുടെ ബെല്ലാരി തകര്‍ത്ത് കോണ്‍ഗ്രസ്; ജയത്തിന് പിന്നില്‍ ശിവകുമാറിന്റെ ചാണക്യതന്ത്രം

Last Updated:
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കോട്ടകള്‍ തകര്‍ത്ത് കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യം. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
അഞ്ചിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പി നിലനിര്‍ത്താന്‍ സാധിച്ചത്. നാലിടങ്ങളിലും പരാജയപ്പെട്ടെങ്കിലും ബെല്ലാരിയിലെ തോല്‍വി ബി.ജെ.പി നേതാക്കളെ ഞെട്ടിച്ചു. 2004 മുതല്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന ലോക്‌സഭാ മണ്ഡലമായിരുന്നു ബെല്ലാരി. 2014 ലില്‍ ശ്രീരാമുലു 85,144 വോട്ടിനാണ് ഇവിടെനിന്നും ജയിച്ചു കയറിയത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഉഗ്രപ്പ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബെല്ലാരി പിടിച്ചെടുത്തത്.
advertisement
ശ്രീരാമലു നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ബെല്ലാരിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബി.ജെ.പിക്ക് വേണ്ടി ബെല്ലാരി നിലനിര്‍ത്താന്‍ ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയെയാണ് മത്സരിപ്പിച്ചത്. 2009-ലെ തെരഞ്ഞെടുപ്പില്‍ ശാന്ത ബെല്ലാരിയില്‍നിന്ന് ലോക്സഭയിലെത്തിയിട്ടുണ്ട്. ഇതേ വിജയം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷയാണ് ഉഗ്രപ്പ തകര്‍ത്തെറിഞ്ഞത്.
ഉഗ്രപ്പയുടെ തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ഡി. ശിവകുമാര്‍ ഏറ്റെടുത്തതോടെ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. മണ്ഡലത്തിന് പുറത്തുള്ളയാളാണ് ഉഗ്രപ്പയെന്ന പ്രചാരണവുമായി ബി.ജെ.പി മുന്നേറിയെങ്കിലും സിദ്ധരാമയ്യയുടെ പിന്തുണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തുണയായി. റെഡ്ഡി സഹോദരന്‍മാരാണ് ബി.ജെ.പിക്കു വേണ്ടി രംഗത്തിറങ്ങിയത്. എന്നാല്‍ തീപാറുന്ന പോരാട്ടത്തിനൊടുവില്‍ ഉഗ്രപ്പ് 14 വര്‍ഷമായി ബി.ജെ.പിയുടെ ഉരുക്കുകോട്ടയായിരുന്ന ബെല്ലാരിയുടെ ജനപ്രതിനിധിയായി ഉഗ്രപ്പ തെരഞ്ഞെടുക്കപ്പെട്ടു.
advertisement
ശ്രീരാമലുവും റെഡ്ഡി സഹോദരന്‍മാരും മെനഞ്ഞ തന്ത്രങ്ങളെല്ലാം പൊളിച്ചത് കോണ്‍ഗ്രസ് നേതാവ് ഡി. ശിവകുമാറിന്റെ ചാണക്യ തന്ത്രങ്ങളാണെന്നതില്‍ സംശയമില്ല. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തെ അധികാരത്തില്‍ എത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ശിവകുമാറായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ബി.ജെ.പിയുടെ ബെല്ലാരി തകര്‍ത്ത് കോണ്‍ഗ്രസ്; ജയത്തിന് പിന്നില്‍ ശിവകുമാറിന്റെ ചാണക്യതന്ത്രം
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement