TRENDING:

'പിണറായി വിജയന് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത വൈറലാകുന്നു'; സൈബർ പൊലീസ് ശ്രദ്ധിക്കണമെന്ന് ജി സുധാകരൻ

Last Updated:

മുഖ്യമന്ത്രി പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത എന്ന പേരിലാണ് ഈ അസഭ്യ കവിത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ തൻ്റെ പേരിൽ വ്യാജ അശ്ലീല കവിത പ്രചരിക്കുന്നതിനെതിരെ രംഗത്ത്. ഇത് തന്നെ അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈബർ പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
News18
News18
advertisement

മുഖ്യമന്ത്രി പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത എന്ന പേരിലാണ് ഈ അസഭ്യ കവിത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോഴിക്കോടുള്ള ഒരു സുഹൃത്താണ് ഈ വ്യാജ കവിത തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും ജി. സുധാകരൻ വ്യക്തമാക്കി. സംഭവത്തിൽ അദ്ദേഹം പൊലീസിൻ്റെ ഇടപെടൽ തേടിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുന്നറിയിപ്പ്:

ജാഗ്രത !

'സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു.

advertisement

കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി വിജയന് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത വൈറലാകുന്നു'; സൈബർ പൊലീസ് ശ്രദ്ധിക്കണമെന്ന് ജി സുധാകരൻ
Open in App
Home
Video
Impact Shorts
Web Stories