TRENDING:

കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം; 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു, 2 പേരുടെ നില ഗുരുതരം

Last Updated:

ഭക്ഷണം പാകം ചെയ്യാനായി ശ്രമിക്കുന്നതിനിടെ മുറിയിൽ തീ പടരുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പഴയങ്ങാടിയിൽ പാചകവാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒഡീഷയിലെ കുർദ് സ്വദേശികളായ ശിവ ബഹ്റ (35), നിഗം ബഹ്റ (40), സുഭാഷ് ബഹ്റ (50), ജീതു (28) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
News18
News18
advertisement

പുതിയങ്ങാടി ഹാർബറിന് സമീപത്തെ തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ ഏകദേശം ആറരയോടെയാണ് അപകടമുണ്ടായത്. ഭക്ഷണം പാകം ചെയ്യാനായി ശ്രമിക്കുന്നതിനിടെ മുറിയിൽ തീ പടരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഗ്യാസ് അടുപ്പ് കൃത്യമായി ഓഫ് ചെയ്യാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം; 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു, 2 പേരുടെ നില ഗുരുതരം
Open in App
Home
Video
Impact Shorts
Web Stories