ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സണ്ണി ഫ്രൻസിസിന്റെ സ്ഥാപനത്തിലെ ലിഫ്റ്റിൽ വെച്ചാണ് അപകടം ഉണ്ടായത്. ലിഫ്റ്റ് സ്ഥാപിച്ചതിനു പിന്നാലെ ഫയർ ഫോഴ്സ് വന്ന് അതിന്റെ പരിശോധനകളെല്ലാം നടത്തി തിരിച്ചുപോയി. തുടർന്നാണ് സണ്ണി ലിഫ്റ്റിൽ കയറിയത്.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ലിഫ്റ്റ് എത്തിയപ്പോൾ കറണ്ട് പോയി. ലിഫ്റ്റ് നിന്നു പോയപ്പോൾ അദ്ദേഹം ടെക്നീഷ്യനെ വിളിച്ച് കാര്യങ്ങൾ സംസാരിക്കുകയും, അവർ പറഞ്ഞ നിർദ്ദേശങ്ങൾ അനുസരിച്ച് കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കേ ആണ് ലിഫ്റ്റ വളരെ വേഗത്തിൽ മുകളിലേക്ക് പോകുകയും അദ്ദേഹത്തിന്റെ തല മുകളിൽ ഇടിക്കുകയും ചെയ്തത്. ലിഫ്റ്റ് നിയന്ത്രണം വിട്ട് ഇടിച്ചുനില്‍ക്കുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
advertisement
സംഭവത്തിൽ സണ്ണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സണ്ണിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ടുമണിയോടെ മരിച്ചു.
അപകടത്തിനു പിന്നാലെ ജീവനക്കാർ എത്തി ലിഫ്റ്റ് തുറന്ന് സണ്ണിയെ പുറത്തെടുക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. പിന്നീട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. അതേസമയം ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു.