ട്രെയിൻ പാളം തെറ്റിയതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതിനാൽ നിരവധി യാത്രക്കാരാണ് വലഞ്ഞത്. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉടൻ തന്നെ ആരംഭിച്ചിരുന്നെങ്കിലും മൂന്ന് മണിക്കൂറോളം വേണ്ടിവന്നു ഗതാഗതം ഭാഗിമായി പുനസ്ഥാപിക്കുവാൻ. പുലർച്ചെ 2.15ഓട് കൂടി സിംഗിൾ ലൈൻ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങിയത്. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ ശ്രമം റെയിവേ തുടരുകയാണ്
പാളം തെറ്റിയതിനെ തുടർന്ന് ഇന്ന് (വെള്ളി) ചില ട്രെയിനുകൾ റെയിവെ റദ്ദാക്കിയിട്ടുണ്ട്.
advertisement
റദ്ദ് ചെയ്ത ട്രെയിനുകൾ
1) ഗുരുവായൂർ തിരുവനന്തപുരം - ഇന്റർസിറ്റി (16341)
2) എറണാകുളം - കണ്ണൂർ ഇന്റർസിറ്റി (16305)
3) കോട്ടയം - നിലമ്പൂർ എകസ്പ്രസ്(16326)
4) നിലമ്പുർ - കോട്ടയം എക്സ്പ്രസ് (16325)
5) ഗുരുവായൂർ - എറണാകുളം എക്സ്പ്രസ് (06439)
ഭാഗിഗമായി റദ്ദ് ചെയ്ത ട്രെയിനുകൾ
1) ഇന്നലെ (ബുധൻ) പുനലൂർ നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രെസ് (16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു
2) ഇന്നലെ ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട ഗുരുവായൂർ പ്രതിദിന എക്സ്പ്രെസ് (16127) എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു
ചില ട്രെയിനുകളുടെ പുറപ്പെടുന്ന സമയം പുനഃക്രമികരിച്ചിട്ടുണ്ട്
ഇന്ന് രാവിലെ 5.15 ന് പുറപ്പെടേണ്ട എറണാകുളം-പൂനെ എക്സ്പ്രെസ്(22149) 3 മണിക്കൂർ വൈകി 8.15 ന് പുറപ്പെടും.
അപകടത്തിന് കാരണം മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളാണോയെന്ന് റെയിൽവെ വിശദമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.
Also Read- Astrology | താമസസ്ഥലം മാറാൻ അനുയോജ്യ ദിവസം; ചതിയിൽ പെടാൻ സാധ്യത; ഇന്നത്തെ ദിവസഫലം
ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ട്രെയിൻ മാർഗം എത്തിയ ഗവർണറുടെ യാത്രയും രാത്രി ഏറെ വൈകിയിരുന്നു. തിരുവനന്തപുരത്ത്നിന്നും എറണാകുളത്തേക്ക് രാജധാനി എക്സ്പ്രസിലാണ് ഗവർണർ എത്തിയത്. ലക്ഷദ്വീപിലേക്ക് ഇന്ന് പുറപ്പെടുന്നതിന് മുന്നോടിയായിട്ടാണ് ഗവർണർ ഇന്നലെ കൊച്ചിലേക്ക് പുറപ്പെട്ടത്. എന്നാൽ 45 മിനിറ്റോളം വൈകിയാണ് രാജധാനി എക്സ്പ്രസ് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ എത്തിയത്. പീന്നീട് രാജധാനി മണിക്കൂറുകളോളം എറണാകുളത്ത് പിടിച്ചിട്ടു. ഇതോടെ ട്രെയിനിൽ ഉണ്ടായിരുന്ന ദീർഘദൂര യാത്രക്കാർക്ക് പുലർച്ചെയാണ് യാത്ര തുടരുവാൻ കഴിഞ്ഞത്.