ചീഫ സെക്രട്ടറി ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ വനിതാമതിലിന്‍റെ ഏകോപനത്തിനും ഫണ്ട് വിനിയോഗത്തിനും വനിതാ ശിശുവികസന ഡയറക്ടറെയാണ് ചുതലപ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ പണം ചിലവഴിച്ച് പരിപാടി സംഘടിപ്പിക്കുന്നത് വിവാദമായതോടെയാണ് ഉത്തരവ് തിരുത്തിയത്. പുതിയ ഉത്തരവില്‍ ഫണ്ട് വിനിയോഗത്തിന്‍റെ ഭാഗം ഒഴിവാക്കി. ഏകോപനവും ആശയപ്രചരണവും മാത്രമാണ് ശിശുവികസന ഡയറക്ടര്‍ക്ക് നൽകിയിരിക്കുന്ന ചുമതല.
സ്ത്രീകളെ വലിച്ചുകീറണമെന്ന പരാമർശം; കൊല്ലം തുളസിക്ക് ജാമ്യമില്ല
ഇഷ അംബാനി - ആനന്ദ് പിരാമൽ: വിവാഹ റിസപ്ഷൻ ചിത്രങ്ങൾ
advertisement
ചീഫ് സെക്രട്ടറി ആദ്യം ഇറക്കിയ ഉത്തരവ് നിയമപ്രശ്‌നങ്ങള്‍ക്ക് ഇട വെച്ചേക്കുമെന്നത് മുന്നില്‍ കണ്ടാണ് ഉത്തരവ് തിരുത്തിയതെന്നാണ് സൂചന. പക്ഷേ വനിതാമതിലിനായി ആര് പണം ചിലവിടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതേസമയം, വനിതാമതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആരെയും പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച ഹര്‍ജിയില്‍ കോടതി നിലപാട് വ്യക്തമാക്കി.
