സ്ത്രീകളെ വലിച്ചുകീറണമെന്ന പരാമർശം; കൊല്ലം തുളസിക്ക് ജാമ്യമില്ല

Last Updated:
കൊല്ലം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കൊല്ലം തുളസിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.
ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. ഒക്ടോബർ 12ന് കൊല്ലത്ത് ശബരിമല സംരക്ഷണ റാലിയിൽ സംസാരിക്കവെ ആയിരുന്നു കൊല്ലം തുളസി ഇങ്ങനെ പറഞ്ഞത്. സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാർ ശുംഭൻമാർ ആണെന്നും കൊല്ലം തുളസി പറഞ്ഞു.
advertisement
 ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒരു ഭാഗം സുപ്രീംകോടതിക്കും അയയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവം വിവാദമായതിനെ തുടർന്ന് കൊല്ലം തുളസി മാപ്പ് പറഞ്ഞു. എന്നാൽ, കഴിഞ്ഞമാസം 23ന് കൊല്ലം തുളസി ഉൾപ്പെടെ അഞ്ചുപേർക്ക് എതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീകളെ വലിച്ചുകീറണമെന്ന പരാമർശം; കൊല്ലം തുളസിക്ക് ജാമ്യമില്ല
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement