പോലീസിന്റെ ക്രൂരമര്‍ദ്ദനമാണ് സുരേഷിന്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണമാണ് കുടുംബം ഉന്നയിച്ചിരുന്നത്. സുരേഷിന്റെ ശരീരത്തില്‍ 12 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് നിലവിളി കേട്ടിരുന്നുവെന്ന് സുരേഷിനൊപ്പം കസ്റ്റഡിയിലെടുത്ത കൂട്ടുപ്രതി വിനീതിന്റെ ഭാര്യ വിചിത്രയും വെളിപ്പെടുത്തുകയുണ്ടായി.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
Also Read-തിരുവല്ലം കസ്റ്റഡി മരണം: മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; സിഐയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്
advertisement
തിരുവല്ലം കസ്റ്റഡി മരണം പ്രതിപക്ഷവും സര്‍ക്കാരിനെതിരെ ആയുധമാക്കിയിരുന്നു. വരുംദിവസങ്ങളില്‍ നിയമസഭയിലും പ്രതിപക്ഷം വിഷയം ശക്തമായി ഉന്നയിക്കാനിരിക്കെയാണ് സിബിഐ അന്വേഷണത്തിലൂടെ സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ്ഡിപി യും ഇന്ന് മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു.
Also Read-പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലം
മരണകാരണം ഹൃദയാഘാതമാണെങ്കിലും ശരീരത്തിൽ കണ്ടെത്തിയ ചതവുകൾ സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്നായിരുന്നു പോസ്റ്റുമോർട്ടം നടത്തിയ സംഘം അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഉന്നയിച്ചിട്ടുള്ളത്. മർദ്ദനം മൂലമാണ് മരണമെന്നും പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നും സുരേഷിന്റെ കുടുംബാംഗങ്ങളും ആവർത്തിക്കുന്നു.
സുരേഷ് കുമാറിന്റെ മരണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. രണ്ട് എസ്.ഐമാർക്കും ഒരു ഗ്രേഡ് എസ്ഐയ്ക്കുമാണ് സസ്പെൻഷൻ ലഭിച്ചത്. ഈ സംഭവത്തിൽ സിഐയ്ക്ക് കാരണം കാണിക്കൽ നോട്ടീസും ലഭിച്ചു.
തിരുവല്ലം പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെയാണ് പ്രതി സുരേഷ് കുമാറിന്‍റെ മരണം സംഭവിച്ചത്. പൊലീസ് മർദ്ദനം മൂലമാണ് സുരേഷ് കുമാർ മരിച്ചതെന്ന ആരോപണവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ട്.