TRENDING:

ശബരിമല: അക്രമങ്ങളെക്കുറിച്ച് സർക്കാർ സത്യവാങ്മൂലം ഇന്ന്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ശബരിമലയിലെ തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയത്ത് നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചു സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
advertisement

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിൽ ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി ഹർജികളാണ് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്‍റെ പരിഗണനയ്ക്ക് എത്തുന്നത്.

ശബരിമലയിൽ അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയർമാൻ മനോജ് കുമാർ സമർപ്പിച്ച ഹർജി ഇന്നു കോടതി പരിഗണിക്കും. പൊലീസ് നടപടി സംബന്ധിച്ച് ഡി ജി പി ഇന്ന് സത്യവാങ്ങ്മൂലം സമർപ്പിക്കും.

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ടിജി മോഹന്‍ദാസ് നൽകിയ ഹര്‍ജിയില്‍ വാദം തുടരും. ചിത്തിര ആട്ട വിശേഷ കാലത്ത് ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട് എന്നിവയും ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്.

advertisement

പുനര്‍നിര്‍മാണത്തിനു വേണ്ട പണത്തിന്റെ കണക്കുകള്‍ അക്കമിട്ട് വിശദീകരിച്ച് മുഖ്യമന്ത്രി

ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്‍റെ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും കോടതിയിലെത്തും. അടിസ്ഥാന സൗകര്യ വികസനങ്ങളിലെ പോരായ്മ ചൂണ്ടികാട്ടി പിസി ജോർജ്ജ് എം എൽ എ, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ സമർപ്പിച്ച ഹർജിയും ഇന്നു ഹൈക്കോടതി പരിഗണിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ചു ദേവസ്വം ബോർഡ് വിശദീകരണവും നൽകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: അക്രമങ്ങളെക്കുറിച്ച് സർക്കാർ സത്യവാങ്മൂലം ഇന്ന്