ഭാരത് മാതായെന്നു ചിന്തിച്ചിട്ടില്ലാത്തവർ പോലും ഭാരത് മാതാ കീ ജയ് വിളിക്കുന്നത് നല്ല കാര്യമാണ്. ഭാരത് മാതാ എന്ന ആശയം ഒരിക്കലും സംവാദത്തിന്റെയും ചർച്ചയുടെയും വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ അമ്മ എങ്ങനെയാണ് ചർച്ചയുടെ വിഷയമാകുന്നതെന്നും ഗവർണർ ചോദിച്ചു ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ബഹിഷ്‌കരിച്ച സംഭവത്തിലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കൃഷിമന്ത്രി ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ രാജ്ഭവന്‍ സ്വന്തം നിലയ്ക്കു നടത്തിയ പരിസ്ഥിതി ദിനാഘോഷം ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു കൊളുത്തിയാണ് ഗവർണർ ആരംഭിച്ചത്. തുടര്‍ന്ന് ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തുകയും ചെയ്തു.
advertisement
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നടത്താനിരുന്ന സര്‍ക്കാര്‍ പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. തുടര്‍ന്ന് ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് പരിപാടി നടത്തി പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു.