TRENDING:

കണ്ടക്ടർ പ്രതിസന്ധി രൂക്ഷം; പ്രശ്നപരിഹാരത്തിന് സർക്കാർ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാന്‍ വഴിതേടി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി വിധിക്കതിരേ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ നല്‍കുന്ന അപ്പീലിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നാളത്തെ മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും.
advertisement

കോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടി മറികടക്കാനുള്ള വഴി തേടുകയാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ കെഎസ്ആര്‍ടിസി നല്‍കുന്ന അപ്പീലിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ മുഴുവന്‍. സര്‍വീസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ഇതിന് പ്രത്യേക ക്രമീകരണത്തിന് കോടതിയുടെ അനുമതി തേടും.

കണ്ടക്ടർമാരില്ല: KSRTC സർവീസ് മുടങ്ങി; യാത്രാക്ലേശം രൂക്ഷം

അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

advertisement

സാമ്പത്തികമായും വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസിക്ക് കോടതിവിധി വരുത്തിവയ്ക്കുക. 4051 പേരാണ് നിയമനപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ ആയിരത്തിലധികം പേർ ജോലിക്ക് എത്തുമെന്ന് കെഎസ്ആര്‍ടിസി കരുതുന്നില്ല. മൂവായിരം പേരെങ്കിലും ജോലിയില്‍ പ്രവേശിച്ചാല്‍ പ്രതിദിനം 27 ലക്ഷം രൂപ പ്രതിമാസം ശമ്പളത്തിന് മാത്രമായി വേണ്ടിവരും. എം പാനല്‍ ജീവനക്കാര്‍ ആയിരുന്നെങ്കില്‍ 17 ലക്ഷം മതിയാകുമായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ടക്ടർ പ്രതിസന്ധി രൂക്ഷം; പ്രശ്നപരിഹാരത്തിന് സർക്കാർ