Also Read-'ആജീവനാന്ത കാലത്തേക്കല്ല കോൺഗ്രസിൽ ചേർന്നത്'; നിലപാട് കടുപ്പിച്ച് തരൂർ
നോട്ടീസ് കൈപ്പറ്റിയില്ലെങ്കില്‍ വാതിലില്‍ നോട്ടീസ് പതിക്കും. ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നവരെ ഏലൂര്‍ എഫ്.എ.സി.ടി ഗസ്റ്റ്ഹൗസിലേക്ക് മാറ്റാനാണ് നീക്കം. അതേസമയം ഫ്ലാറ്റ് പൊളിക്കലിനെക്കുറിച്ച് ആലോചിക്കാന്‍ മരട് നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗവും ഇന്ന് ചേരുന്നുണ്ട്. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ചെലവുകള്‍ കണക്കാക്കി സര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
advertisement
Also Read-കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ ദുബായില്‍ സമ്മേളനം: മുഖ്യമന്ത്രി
തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.