ഇന്നലെ രാത്രി 8.30 ഓടെ ദേശീയ പാതയില്‍ എസ്.എൻ. കവലക്കു തെക്ക് ഭാഗത്തായിരുന്നു അപകടം ഉണ്ടായത്. പെരുമ്പാവൂരില്‍ നിന്നും ആലപ്പുഴയിലേക്ക് വന്ന ലോറിയില്‍ ക്ലീനറായി വന്നതായിരുന്നു ചോട്ടു. ചായ കുടിക്കാനായി നിർത്തി പുറത്തിറങ്ങിയ ചോട്ടു റോഡരികില്‍ നിന്നപ്പോഴാണ് അപകടം ഉണ്ടായത്. ആലപ്പുഴയില്‍ നിന്നും ഹരിപ്പാടിന് പോയ ബസ് ചോട്ടുവിന്‍റെ കാലില്‍ കയറുകയായിരുന്നു.
കാലിനെ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആംബുലൻസിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ പരിശോധനയിൽ ചോട്ടുവിന്‍റെ കാലിന് പൊട്ടലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വിദഗ്ദ ചികിത്സ നൽകിയ ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇദ്ദേഹം.
advertisement
ബസ് സ്റ്റോപ്പിൽ നിർത്തിയശേഷം മുന്നോട്ട് എടുത്തപ്പോഴാണ് വഴിയരികിൽ നിന്ന ബംഗാൾ സ്വദേശിയുടെ കാലിൽ കയറിയത്. ബസിന് വേഗം കുറവായിരുന്നു ദൃക്സാക്ഷികൾ പറയുന്നു.