TRENDING:

Hartal| കെ-റെയിൽ സമരക്കാർക്കെതിരായ പൊലീസ് നടപടി; ചങ്ങനാശ്ശേരിയിൽ വെള്ളിയാഴ്ച ഹർത്താൽ

Last Updated:

കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ചങ്ങനാശ്ശേരി (changanassery)മാടപ്പള്ളിയിൽ കെ റെയിൽ (K Rail) കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിയിരുന്നു. കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിന്റെ ലംഘനമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.
advertisement

ഇതിനിടെ, സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായെത്തി. അറസ്റ്റിലായ 23 പേരിൽ 2 പേരെ ഇനിയും വിട്ടയച്ചിട്ടില്ല. സ്റ്റേഷന് മുന്നിൽ പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു. അറസ്റ്റിലായ മുൻ എംഎൽഎ ജോസഫ് എം പുതുശേരി അടക്കമുള്ളവരെ പോലീസ് വിട്ടയിച്ചിരുന്നു. രണ്ടു യുവാക്കളെ വിട്ടയക്കുന്നില്ലെന്നു പറഞ്ഞാണ് പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

advertisement

Also Read- K-RAIL | കെറെയില്‍ കല്ലിടല്‍; കോട്ടയം മാടപ്പള്ളിയില്‍ വന്‍ പ്രതിഷേധം, ആത്മഹത്യാഭീഷണി മുഴക്കി സ്ത്രീകള്‍, സംഘര്‍ഷം

ഡിവൈഎസ്പി അടക്കം സ്റ്റേഷനിലെത്തി കവാടത്തിൽ നിന്നും പ്രതിഷേധക്കാരെ മാറ്റി. പൊലീസിനു നേരെ മണ്ണെണ്ണ ഒഴിച്ചതിനാണ് അറസ്റ്റെന്നാണ് പോലീസ് വിശദീകരണം. ബിജെപി, എസ്‍യുസിഐ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. മാടപ്പള്ളി മുണ്ടുകുഴിയിലാണ് കെ റെയിൽ കല്ലിടലിനെതിരെ വൻ പ്രതിഷേധം അരങ്ങേറിയത്. മനുഷ്യശൃംഖല തീ‍ർത്തായിരുന്നു രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിച്ചത്. സർവേക്കല്ലുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞ ശേഷം റോഡ് ഉപരോധിച്ചു. ഇതോടെ വാഹനം സ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു. ഉദ്യോഗസ്ഥ‍ർക്കുനേരെ ആക്രോശിച്ചെത്തിയ നാട്ടുകാർ കൂട്ട ആത്മഹത്യാഭീഷണി മുഴക്കി. മണ്ണെണ്ണ ഉയർത്തി കാട്ടിയായിരുന്നു പ്രതിഷേധം.

advertisement

ഇതിനിടയിൽ കനത്ത പോലീസ് സന്നാഹത്തോടെ കെ റെയിൽ കല്ലുമായി വാഹനം തിരിച്ചെത്തി. പോലീസും ഉദ്യോഗസ്ഥരും കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങിയതോടെ ഗോ ബാക്ക് വിളികളുമായി നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചു. തുടർന്ന് നാട്ടുകാ‍ർക്കുനേരെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ പോലീസ് സുരക്ഷയിൽ ഉദ്യോഗസ്ഥർ കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കുകയായിരുന്നു. നാലു സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് അറസ്റ്റു ചെയ്തത്. ചെറിയ കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hartal| കെ-റെയിൽ സമരക്കാർക്കെതിരായ പൊലീസ് നടപടി; ചങ്ങനാശ്ശേരിയിൽ വെള്ളിയാഴ്ച ഹർത്താൽ
Open in App
Home
Video
Impact Shorts
Web Stories