TRENDING:

KSRTC എംപാനൽ‌ ജീവനക്കാരെ പിരിച്ചുവിട്ടേതീരൂവെന്ന് ഹൈക്കോടതി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കെഎസ്ആർടിസി എംപാനൽ ജീനക്കാരെ പിരിച്ചു വിട്ടേ തീരൂവെന്ന് ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കോടതി ഉത്തരവിനെതിരെ വാർത്താസമ്മേളനം നടത്തിയതിന് കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരിയെയും കോടതി രൂക്ഷമായി വിമർശിച്ചു. സാവകാശംതേടി കെഎസ്ആർടിസി നല്‍കിയ ഹര്‍ജി അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
advertisement

പത്തുവർഷം പൂർത്തിയാകാത്ത എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട്, പി.എസ്.സി. വഴി സ്ഥിരനിയമനം നടത്താന്‍ കഴിഞ്ഞ ആറിനാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. 4300 പേര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇതൊഴിവാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ തേടുകയാണ് ജീവനക്കാര്‍. കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങിയാല്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരംനിയമനം ലഭിക്കും. ആവശ്യമെങ്കില്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്താനും ജോലി സംരക്ഷണത്തിന് സമരത്തിനിറങ്ങാനും എംപാനല്‍ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നാണ് എംപാനൽ ജീവനക്കാർ പറയുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC എംപാനൽ‌ ജീവനക്കാരെ പിരിച്ചുവിട്ടേതീരൂവെന്ന് ഹൈക്കോടതി