എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകിയാൽ പോരേയെന്ന് കോടതി ആരാഞ്ഞിരുന്നു.
എത്രനാൾ ചികിത്സ വേണമെന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ വിശദീകരണം നൽകിയ സർക്കാർ കുഞ്ഞനന്തന് അനുകൂലമായി രംഗത്തെത്തിയിരുന്നു. പി കെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത് നിയമാനുസൃതമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നു.
കുഞ്ഞനന്തന് നല്ല തടവുകാരനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പരോള്‍ നല്‍കിയത് അപേക്ഷ സ്വീകരിച്ചാണ്. സർക്കാരിന്‍റെ അനുമതിയോടെയാണ് ആഭ്യന്തര വകുപ്പ് പരോൾ നീട്ടി നൽകിയത്. കുഞ്ഞനന്തന് ഒരു വര്‍ഷം 90 ദിവസത്തിലധികം പരോള്‍ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
advertisement
'കുഞ്ഞനന്തൻ നല്ല തടവുകാരൻ'; പരോൾ നിയമാനുസൃതമെന്ന് സർക്കാർ
കുഞ്ഞനന്തന് സന്ധിവാതം, കടുത്ത പ്രമേഹം എന്നിവയെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം അഭിഭാഷകന്‍ വാദിച്ചിരുന്നു. സര്‍ക്കാരും സമാനമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. സാധാരണഗതിയില്‍ എല്ലാവര്‍ക്കുമുണ്ടാവുന്ന അസുഖങ്ങളല്ലേയിതെന്നായിരുന്നു ഇതിനോട് കോടതി പ്രതികരിച്ചത്.
അതേസമയം, കുഞ്ഞനന്തൻ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് ആയിരുന്നു ടി പി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കോടതിയില്‍ വാദിച്ചത്.