'കുഞ്ഞനന്തൻ നല്ല തടവുകാരൻ'; പരോൾ നിയമാനുസൃതമെന്ന് സർക്കാർ

Last Updated:

ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി

കൊച്ചി: ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത് നിയമാനുസൃതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. കുഞ്ഞനന്തന്‍ നല്ല തടവുകരാനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പരോള്‍ നല്‍കിയത് അപേക്ഷ സ്വീകരിച്ചാണ്. സർക്കാരിന്റെ അനുമതിയോടെയാണ് ആഭ്യന്തര വകുപ്പ് പരോൾ നീട്ടി നൽകിയത്. കുഞ്ഞനന്തന് ഒരു വര്‍ഷം 90 ദിവസത്തിലധികം പരോള്‍ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ടി പി വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പി കെ കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോള്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചികിത്സക്കായി  ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്.
കുഞ്ഞനന്തന് സന്ധിവാതം, കടുത്ത പ്രമേഹം എന്നിവയെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാരും സമാനമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. സാധാരണ ഗതിയില്‍ എല്ലാവര്‍ക്കുമുണ്ടാവുന്ന അസുഖങ്ങളല്ലേയിതെന്നായിരുന്നു ഇതിനോട് കോടതി പ്രതികരിച്ചത്.
advertisement
കുഞ്ഞനന്തൻ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് ടി പി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കോടതിയില്‍ വാദിച്ചു. പാര്‍ട്ടി പ്രവര്‍ത്തകനായ കുഞ്ഞനന്തന്‍ ശിക്ഷാ ഇളവുതേടുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഞ്ഞനന്തൻ നല്ല തടവുകാരൻ'; പരോൾ നിയമാനുസൃതമെന്ന് സർക്കാർ
Next Article
advertisement
രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ; ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ
രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ; ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ
  • രാഷ്ട്രപതി നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും

  • സന്ദർശനം കണക്കിലെടുത്ത് ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണങ്ങൾ

  • ഇന്ന് 12,500 പേർക്കു മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്

View All
advertisement