TRENDING:

കരളലിയിച്ച് കൃപേഷ്; അഭിമന്യുവിന്റേതിനേക്കാള്‍ ദരിദ്രം, ഈ കുടില്‍

Last Updated:

അച്ഛനും അമ്മയും സഹോദരിമാരുമുള്ള ഒരു ദരിദ്ര കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു 19 കാരനായ കൃപേഷ്. ഓലയും ടാര്‍പോളിനുമൊക്കെ വലിച്ചുകെട്ടി ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുള്ള വീട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍കോട്: കൊലക്കത്തിക്ക് ഇരയായ മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ ഒരു വിങ്ങലോടെയെ ഇന്നും മലയാളിക്ക് ഓര്‍ത്തെടുക്കാനാകൂ. കേവലം ഒരു രാഷ്ട്രീയ കൊലപാതകത്തേക്കാള്‍ അഭിമന്യൂവിന്റെ മരണത്തില്‍ രാഷ്ട്രീയത്തിന് അതീതമായി മലയാളിയെ വേദനിക്കാന്‍ പ്രേരിപ്പിച്ചതും അവന്റെ ദരിദ്രമായ ജീവിത പശ്ചാത്തലമായിരുന്നു. എന്നാല്‍ അതേനേക്കാാൾ ദരിദ്രമാണ് പെരിയയില്‍ കൊലക്കത്തിക്ക് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ ജീവിത സാഹചര്യം.
advertisement

അച്ഛനും അമ്മയും സഹോദരിമാരുമുള്ള ഒരു ദരിദ്ര കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു 19 കാരനായ കൃപേഷ്. ഓലയും ടാര്‍പോളിനുമൊക്കെ വലിച്ചുകെട്ടി ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുള്ള വീട്. എന്നിട്ടും ഒരു ദരിദ്രകുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ഈ ചെറുപ്പാക്കാരനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കൊലയാളികള്‍ വെറുതെവിട്ടില്ല. കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് കൃപേഷിനെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഏറെക്കാലമായി കൃപേഷ് വീട്ടില്‍ നിന്നും മാറി മറ്റൊരിടത്താണ് താമസിച്ചിരുന്നത്.

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

advertisement

ഞായറാഴ്ച എട്ടരയോടെയാണ് കൃപേഷിനെയും സുഹൃത്ത് ശരത് ലാലിനെയും കൊലയാളികള്‍ വകവരുത്തിയത്. തെയ്യത്തിന്റെ സംഘടക സമിതി യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. വെട്ടേറ്റ് കൃപേഷിന്റെ തല രണ്ടായി പിളര്‍ന്നു. രക്ഷപെടാന്‍ ശ്രമിച്ച ശരത് ലാലിനെ അക്രമി സംഘം പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. കുപേഷ് സംഭവ സ്ഥലത്തും ശരത് ആശുപത്രിയിലേക്കുള്ള യാത്രമധ്യേയുമാണ് മരിച്ചത്. അക്രമി സംഘത്തിനു പിന്നില്‍ സിപിഎം പ്രദേശിക നേതാക്കള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read കൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകൾ; മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവ്

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരളലിയിച്ച് കൃപേഷ്; അഭിമന്യുവിന്റേതിനേക്കാള്‍ ദരിദ്രം, ഈ കുടില്‍