കൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകൾ; മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവ്

Last Updated:

കൊല്ലപ്പെട്ട ശരത്തിന്റെ മുട്ടിന് താഴെ മാത്രം അഞ്ചിടങ്ങളിൽ വെട്ടേറ്റിരുന്നു

കാസര്‍കോട് : കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ക‍ൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇതിൽ രണ്ട് വെട്ടുകളാണ് മരണകാരണമായത്. വെട്ടേറ്റ് തലച്ചോര്‍ രണ്ടായി പിളർന്നിരുന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊല്ലപ്പെട്ട ശരത്തിന്റെ മുട്ടിന് താഴെ മാത്രം അഞ്ചിടങ്ങളിൽ വെട്ടേറ്റിരുന്നതായും റിപ്പോർട്ട്.
Also Read-കാസർകോഡ് ഇരട്ടക്കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് FIR
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലിയോട് സ്വദേശി കൃപേഷ്, ശരത് ലാൽ എന്നിവർ കൊല ചെയ്യപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരേയും കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകൾ; മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവ്
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement