TRENDING:

തൃപ്പുണിത്തുറയിലെ പടക്കശാലയില്‍ വന്‍ സ്ഫോടനം; ഒരു മരണം; 16 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില  ഗുരുതരം

Last Updated:

സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കശാലയില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ ഒരാള്‍ മരിച്ചതായി നഗരസഭ വൈസ് ചെയര്‍മാന്‍ അറിയിച്ചു. തിരുവനന്തപുരം സ്വദേശി വിഷ്‌ണു ആണ് മരിച്ചത് ഫയർ ഫോഴ്സ് എത്തി തീയണച്ചു .തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. വാഹനത്തില്‍ നിന്ന് പടക്കം മാറ്റുന്നതിനിടെയായിരുന്നു സ്ഫോടനം. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. പടക്കങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസെൻസ് ഇല്ലാതെയാണ് ഇവിടെ പടക്കങ്ങള്‍ കൊണ്ടുവന്നത്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില  ഗുരുതരമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃപ്പുണിത്തുറയിലെ പടക്കശാലയില്‍ വന്‍ സ്ഫോടനം; ഒരു മരണം; 16 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില  ഗുരുതരം
Open in App
Home
Video
Impact Shorts
Web Stories